കടങ്ങോട് മേഖലയിൽ  അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ  പോലീസിൻ്റെ നേതൃത്വത്തിൽ  മിന്നൽ പരിശോധന

കടങ്ങോട് മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ പോലീസിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന

January 1, 2019 0 By Editor

വടക്കാഞ്ചേരി:കടങ്ങോട് മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ എരുമപ്പെട്ടി പോലീസിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കല്ല് കയറ്റിയിരുന്ന ലോറികൾ പിടികൂടി. കടങ്ങോട് മയിലാടുംകുന്നിലെ ക്വാറികളിൽ നിന്നും കല്ല് കയറ്റിയിരുന്ന ഏഴ് ലോറികളാണ് എസ്.ഐ.സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എം.ഒ.എഫ്. ലഭിക്കാത്തതിനാൽ കടങ്ങോട് മേഖലയിലെ കരിങ്കൽ ക്വാറികൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. അനുമതിയില്ലാത്തതിനാൽ രാവിലെ ആറ് മുതൽ എട്ട് വരെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. എന്നാൽ മയിലാടുംകുന്നിലെ ക്വാറികൾ കൂടുതൽ സമയം പ്രവർത്തിക്കുന്നുണ്ട്. പോലീസ് ഇടയ്ക്കിടെ പരിശോധ നടത്താറുണ്ടെങ്കിലും നിരീക്ഷണ സംഘങ്ങൾ വിവരം കൈമാറുന്നതിനാൽ വാഹനങ്ങൾ പിടികൂടാൻ കഴിയാറില്ല. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ പോലീസ് മിന്നൽ പരിശോധന നടത്തിയത്. എ.എസ്.ഐ, ജോബ്,സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. പിടികൂടിയ വാഹനങ്ങൾ തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി