ശബരിമലയില്‍ യുവതികള്‍ കയറിയത് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി

ശബരിമലയില്‍ യുവതികള്‍ കയറിയത് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി

January 2, 2019 0 By Editor

ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തടസ്സങ്ങളുള്ളതുകൊണ്ടാണ് യുവതികള്‍ കയറാതിരുന്നത്. എന്നാല്‍ ഇന്നലെ തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ട് യുവതികള്‍കയറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് പുലര്‍ച്ചയോടെ കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും, ഇവര്‍ പുറത്തു വിട്ടു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.