എം.കെ രാഘവനെതിരായ ഒളിക്യാമറ ആരോപണം ഗൗരവമേറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എം.കെ രാഘവനെതിരായ ഒളിക്യാമറ ആരോപണം ഗൗരവമേറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

April 4, 2019 0 By Editor

എം.കെ രാഘവനെതിരായ ഒളിക്യാമറ ആരോപണം ഗൌരവമേറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ . ജില്ലാ കലക്ടറോട് റിപ്പോര്‍‌ട്ട് തേടിയെന്നും ആരോപണത്തില്‍ വസ്തുതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനിലാണ രാഘവന്‍ കുടുങ്ങിയത്. ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് കുടുങ്ങിയത്. സിങ്കപ്പൂര്‍ കമ്പനിക്കു കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം ഖറന്‍സിയായി മതി എന്നും രാഘവന്‍ പറഞ്ഞതായി ആണ് ആരോപണം