ബൈക്ക് വീട്ടിനുള്ളിലേക്ക് അമിതവേഗത്തിൽ പാഞ്ഞുകയറി; കോഴിക്കോട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. വെസ്‌റ്റ്‌ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അപ്ളൈഡ് ഇലക്‌ട്രോണിക്‌സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുളം മാവുങ്കൽപറമ്പ് ശിവദാസന്റെ…
കോഴിക്കോട്: ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. വെസ്‌റ്റ്‌ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അപ്ളൈഡ് ഇലക്‌ട്രോണിക്‌സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുളം മാവുങ്കൽപറമ്പ് ശിവദാസന്റെ…
കോഴിക്കോട്: ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. വെസ്‌റ്റ്‌ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അപ്ളൈഡ് ഇലക്‌ട്രോണിക്‌സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുളം മാവുങ്കൽപറമ്പ് ശിവദാസന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ അനുരൂപ് മരിച്ചു.
രണ്ട് ബൈക്കുകളിലായി ഹോസ്‌റ്റലിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വിദ്യാർത്ഥികൾ പോകുകയായിരുന്നു. ഇതിലൊന്നാണ് അപകടത്തിൽപെട്ടത്. കോട്ടയം തലയോലപ്പറമ്പ് മനയത്ത് വീട്ടിൽ മുഹമ്മദ് ജൈസലിന്റെ മകൻ ഇജാസ് ഇഖ്‌ബാലിന്(22) ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ വീടിനുമുന്നിലെ ഗ്രില്ലും ജനൽചില്ലകളും തകർന്നു.
ദിവസങ്ങൾക്ക് മുൻപ് ചങ്ങരംകുളത്തും നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. എടപ്പാൾ സ്വദേശി ശ്രീരാഗ്, ചങ്ങരംകുളം ഐനിച്ചോട് സ്വദേശി അനസ് എന്നിവർക്കാണ് പരിക്കേറ്റത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്തിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച പൾസർ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.