
മോദി അപരാജിതനല്ലെന്ന് സോണിയ ഗാന്ധി
April 11, 2019നരേന്ദ്ര മോദി അപരാജിതനല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2004 മറക്കരുത്. അപരാജിതനാണെന്നാണ് 2004ല്‍ വാജ്പേയ് കരുതിയിരുന്നത്. പക്ഷേ അന്ന് തങ്ങളാണ് വിജയിച്ചതെന്നും സോണിയ പറഞ്ഞു.റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. രാഹുലിനും പ്രിയങ്കക്കും ഒപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.