ഹിമാലയൻ യാത്രക്ക് പോയ 48 അംഗ മലയാളി സംഘം നേപ്പാളിലെ ഹിൽസയില്‍ കുടുങ്ങി

ഹിമാലയൻ യാത്രക്ക് പോയ 48 അംഗ മലയാളി സംഘം നേപ്പാളിലെ ഹിൽസയില്‍ കുടുങ്ങി

June 26, 2019 0 By Editor

ഹിമാലയ യാത്രക്ക് പോയ മലയാളികൾ നേപ്പാളിലെ ഹിൽസയില്‍ കുടുങ്ങിയതായി പരാതി. 48 പേർ അടങ്ങുന്ന സംഘമാണ് ഹിമാലയ യാത്രക്ക് പോയത്.ഇവരില്‍ 14 പേര്‍ ഹില്‍സയിലും മറ്റുള്ളവര്‍ പല സ്ഥലങ്ങളിലുമായാണ് കുടുങ്ങിയിട്ടുള്ളത്. മൂന്നുദിവസമായി ഇവര്‍ ഇവിടെ കുടുങ്ങിയിട്ടെന്നാണ് വിവരം.മോശം കാലാവസ്ഥയാണ് ഇവരുടെ മടക്കയാത്രയ്ക്ക് തടസ്സമായത്. ഹിമാലയ യാത്ര ഒരുക്കിയ നേപ്പാളിലെ ഏജന്‍സി ഹെലികോപ്ടര്‍ സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.