മഹാരാഷ്ട്രയില്‍ തിവാരെ ഡാം തകര്‍ന്നു, 7 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം, 2 പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ തിവാരെ ഡാം തകര്‍ന്നു, 7 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം, 2 പേര്‍ മരിച്ചു

July 3, 2019 0 By Editor

കനത്ത മഴയെ തുടര്‍ന്ന മഹാരാഷ്ട്ര രത്നഗിരിയിലെ തിവാരെ ഡാം തകര്‍ന്നു. ഡാമിന് സമീപമുള്ള ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. 2 പേര്‍ മരിച്ചു. 23 പേരെ കാണാതായി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.ശക്തമായ മഴയില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍. വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര-വ്യോമ-ട്രെയിന്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്.  ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കി.