കര്‍ണാടകയിലെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ അവസാന ശ്രമവും പാളുന്നു

കര്‍ണാടകയിലെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ അവസാന ശ്രമവും പാളുന്നു

July 15, 2019 0 By Editor

കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത് ചേര്‍ന്നതോടെയാണ് എല്ലാ പ്രതീക്ഷകളും അവസാനിച്ചത്. കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗവും ഇന്ന് ചേരും. ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ സഭയില്‍ ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എം.എല്‍.എമാര്‍ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയുടെ മുന്നിൽ വന്നേക്കും. എം.എൽ.എമാരുടെ അഭിഭാഷകൻ ഹർജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് സൂചന. എം.ടി.ബി നാഗരാജ്, റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, മുനിരത്ന നായിഡു, കെ.സുധാകര്‍ എന്നിവരാണ് ഒടുവില്‍ സുപ്രീംകോടതിയെ സമീപിച്ചത്‍. സ്പീക്കർ രാജിയില്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാണ് പരാതി