പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പള്ളിയിലെ കപ്യാർ അറസ്റ്റിൽ
July 17, 2019 0 By Editorപന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുമ്പളങ്ങി നോർത്ത് സെയ്ന്റ് ജോസഫ്‌സ് പള്ളിയിലെ കപ്യാർ അറസ്റ്റിലായി. കുമ്പളങ്ങി, വെളിപ്പറമ്പിൽ പോൾ (62) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ പള്ളുരുത്തി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രണ്ടാഴ്ച മുൻപായിരുന്നു സംഭവം.പള്ളിയിലെ അൾത്താരബാലികയായ 12-കാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം കന്യാസ്ത്രീമഠത്തിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കൊണ്ടുപോവുകയും പെൺകുട്ടിയോട് അശ്ലീലം കലർന്ന ഭാഷയിൽ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല