
ശ്രീറാമിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം
August 7, 2019ശ്രീറാമിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാറിന്റെ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസയച്ചു. ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്ന് കോടതി. ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സി.സി.ടി.വി ഇല്ലേയെന്നും കോടതി ചോദിച്ചു.