മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും,മൈജി ഫ്യൂച്ചര്‍ എന്ന പേരില്‍ കോഴിക്കോടാണ് ഷോറൂം വരുന്നത്. നാലു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ സമ്പൂർണ…

മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും,മൈജി ഫ്യൂച്ചര്‍ എന്ന പേരില്‍ കോഴിക്കോടാണ് ഷോറൂം വരുന്നത്. നാലു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ സമ്പൂർണ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന രീതിയിൽ 12000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് പത്തിന് 11 മണിക്കാണ്. ഷോറൂമില്‍ സ്മാര്‍ട്ട് ടിവി, എയര്‍ കണ്ടീഷണര്‍, ലാപ്ടോപ്പുകള്‍, ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മൊബീല്‍ ഫോണുകള്‍, ആക്സെസറീസ് തുടങ്ങിയവ ഏറ്റവും കുറഞ്ഞവിലയില്‍ ലഭ്യമാകുമെന്നും മൈജി അടുത്ത വർഷത്തോടെ 1000 കോടി രൂപയുടെ ലക്ഷ്യമിടുന്നുവെന്നും കൂടാതെ 2020 -ഓടെ 25 ഷോറൂമുകൾ കൂടി തുറന്നു സ്റ്റോറുകളുടെ എണ്ണം 100 ആയി ഉയർത്തുമെന്നും മൈജി ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ എ.കെ ഷാജി ഈവനിംഗ് കേരളയോട് പ്രതികരിച്ചു

അൻപത് ലക്ഷത്തോളം ഉപഭോക്തസാന്നിധ്യമുള്ള മൈജി ഓരോ ഇരുപത് കിലോമീറ്ററിലും ഒരു ഷോറൂം തുറക്കണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
കോഴിക്കോട് ഷോറൂം ഉദ്‌ഘാടനത്തിനു ശേഷം ഓഗസ്റ്റ് 17 ന് തിരുവനന്തപുരത്ത് രണ്ട് ഷോറൂമുകളും ഓഗസ്റ്റ് 24 ന് കോട്ടയത്തും ഷോറൂം ഉദ്‌ഘാടനം ചെയ്യും. കേരളത്തിന് പുറത്തേക്കും വ്യാപാരശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് മൈജിയുടെ പദ്ധതി. മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story