
പച്ചക്കറിവ്യാപാരിയെ കാണാതായി
August 20, 2019തിരൂർ: പച്ചക്കറിവ്യാപാരിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. തിരൂർ ബി.പി. അങ്ങാടിയിലെ കല്ലേരിക്കാട്ടിൽ ജംഷീറിനെ(33)യാണ് കാണാതായത്. ഈ മാസം അഞ്ചിന് വീട്ടിൽനിന്ന് എറണാകുളത്തേക്കെന്നു പറഞ്ഞുപോയിട്ട് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.