
ഫ്രണ്ട്‌സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു
August 20, 2019റിയാദ്: ഫ്രണ്ട്‌സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സാലിയാത്ത് അമാക്കിന്‍ ഇസ്തിറായില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും വി.ജെ. നസ്‌റുദ്ദീന്‍ നിര്‍വഹിച്ചു. യൂസുഫ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ഹനീഫ അകാരിയ, സലീം അര്‍ത്തിയില്‍, ഗഫൂര്‍ കൊയിലാണ്ടി, നാസര്‍ ലൈസ്, അസ്‌ലം പാലത്ത്, രാജന്‍ നിലമ്പൂര്‍, നിഹാസ് പാനൂര്‍, അസീസ് മാവൂര്‍, ജംഷീര്‍, ഇല്ല്യാസ്, ഷാനവാസ്, സഗീര്‍, ഹാജി അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. സത്താര്‍ മാവൂര്‍, ഹനീഫ് കൊയിലാണ്ടി, അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. സുബൈര്‍ കൊടുങ്ങല്ലൂര്‍, റിയാസ് മടവൂര്‍, അന്‍സാര്‍, ഷംസു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ മജീദ് പൂളക്കാടി സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.