
ആരിഫ് മുഹമ്മദ് ഖാനെ പുതിയ കേരള ഗവര്‍ണറായി നിയമിച്ചു
September 1, 2019മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍.