അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഊർജ്ജ സർവ്വേ ആരംഭിച്ചു

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഊർജ്ജ സർവ്വേ ആരംഭിച്ചു

September 24, 2019 0 By Editor
അഴിയൂർ : ഊർജ്ജ സംരംക്ഷണ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കുന്നതിനും, ഊർജ്ജ ഉപഭോഗം കുറക്കുന്നതിനും, സ്റ്റാർ നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുവാൻ പ്രോൽസാഹിപ്പിക്കുന്നതിനും, അമിതമായ ഊർജ്ജം ആവിശ്യമുള്ള ഫിലമെന്റ് ബൾബുകളെ പൂർണ്ണമായും ഒഴിവാക്കി ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്താക്കുന്നതിനും വേണ്ടി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എനർജി മാനേജ്മെൻറ് സെന്ററുമായി സഹകരിച്ച് അഴിയൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറിയുള്ള ഊർജ്ജ സർവ്വേ സാമുഹ്യ പ്രവർത്തകൻ മൊയ്തു കുഞ്ഞിപ്പള്ളിയുടെ വീട്ടിൽ സർവ്വേ ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുതു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റീന രയരോത്ത് ലഘുലേഖ വിതരണം ചെയ്തു. പരീശീലനം ലഭിച്ച ഊർജ്ജ മിത്രങ്ങൾ എല്ലാ വീടുകളും സന്ദർശിച്ച് പ്രേത്രക ഫോറത്തിൽ വൈദ്യുതി ഉപയോഗിച്ചുള്ള വീട്ട് ഉപകരണങ്ങളുടെ എണ്ണം, പ്രവർത്തന സമയം എന്നിവ രേഖപ്പെടുത്തും തുടർന്ന് ഒരു ദിവസത്തെ വൈദ്യുതി ഉപയോഗവിവരങ്ങളും, മാസത്തെ ഉപയോഗ വിവരവും രേഖപ്പെടുത്തി ഓരോ വീട്ടിലെയും  പ്രതിമാസ വൈദ്യുതി ഉപഭോഗം എഴുതുന്നതാണ്
 വൈദ്യുതി ഉപഭോഗം ഊർജ്ജ മിത്രങ്ങളുടെ അവബോധത്തിലൂടെ കുറച്ച് കൊണ്ട് വന്ന് അടുത്ത മാസം 10നകം പഞ്ചായത്തിനെ ഫിലമെൻറ് രഹിത ഗ്രാമ പഞ്ചായത്താക്കുക എന്ന ലക്ഷ്യം നേടുന്നതാണ്.കൂടാതെ എനർജി മാനേജ്മെന്റ് സെന്റർ വഴി സബ്ബ്സിഡിയിലൂടെ ഊർജ്ജ ഉപകരണങ്ങൾ ആവിശ്യമുള്ളവരുടെ വിവരം സർവ്വേയിലുടെ ശേഖരിക്കുന്നതാണ് .5 സ്റ്റാർ ഫാനുകൾ,ട്യൂബുകൾ, LED ബൾബുകൾ എന്നീവയാണ് കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നത്.പ്രതിമാസം 20% വൈദ്യുതി കുറച്ചാൽ ഗാർഹിക ഉപഭോക്താവിന് 39% ബില്ലിൽ കുറവ് വരുത്താം ഇത് ജനങ്ങളിൽ നേരിട്ട് എത്തിക്കുന്നതിന് ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കുന്നതാണെന്ന്  പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് പറഞ്ഞു .