കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക്…

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്.കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ആരും എത്തുകയുണ്ടായില്ല.