
കനത്ത മഴ; പോളിംഗ് സമയം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് ടിക്കറാം മീണ
October 21, 2019വോട്ടെടുപ്പിനെ പ്രതിസന്ധിയിലാക്കി മഴ തുടരുന്നതിനാല്‍ പോളിംഗ് സമയം കൂട്ടുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായതിനാല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ പോളിംഗ് സമയം നീട്ടുന്ന കാര്യം തീരുമാനിക്കുമെന്ന് മീണ അറിയിച്ചു.വോട്ടെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ട് മൂലം എറണാകുളത്ത് മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു