ഇവൻമ്മാരെ പൂട്ടാൻ ഇവിടെയാരുമില്ലേ !; ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍
പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയില്‍…
പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയില്‍…
പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി മുന്നോട്ടോടിയാണ് 2 കാറുകളിലുമിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കന്‍കുളം വണ്ണത്താന്‍ വളപ്പില്‍ കുമാരനെ (61) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടം.
കണ്ണൂരില്‍ നിന്നു പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സ് സ്‌കൂട്ടറിൽ ഇടിച്ചതിനു ശേഷം മുന്‍വശത്തു കുടുങ്ങിയ സ്‌കൂട്ടറുമായി വീണ്ടും മുന്നോട്ടോടി. നിര്‍ത്തിയിട്ടിരുന്ന 2 കാറുകളില്‍ ഇടിച്ചു വീണ്ടും മുന്നോട്ടു പോയാണു ബസ് നിന്നത്. നാട്ടുകാരാണു പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.ഇടിയുടെ ആഗാധത്തിൽ യാത്രക്കാരൻ തെറിച്ചു പോയിരുന്നു. ഏഴാംമൈല്‍ ഭാഗത്ത് അമിത വേഗത്തിലാണു ബസുകള്‍ കടന്നു പോകുന്നതെന്നു പരാതിയുണ്ട്. ഏതാനും ആഴ്ചകള്‍മുന്നേ ഇതേസ്ഥലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള മൗനമാണ് ഇവർക്ക് വളമാകുന്നത്.