
കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ 3 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നും മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്
October 21, 2019കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ 3 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നും മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് ,പോളിങ് തുടരുന്ന അഞ്ചിടങ്ങളിലും മഴ തുടരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. ശക്തമായ മേഖാവരണം നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ മഴ തുടരും. പെട്ടന്ന് കുറയില്ല. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇവർ അറിയിച്ചു.