കനത്ത മഴ: മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദ്ദേശം

കനത്ത മഴ: മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദ്ദേശം

October 31, 2019 0 By Editor

പത്തനംതിട്ട: കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും പമ്പയാറിന്റെ വൃഷ്ടി പ്രദേശത്തു മഴ ഉള്ളതിനാലും മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.60മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടേക്കും. തന്മൂലം കക്കാട്ടാറില്‍ ഏകദേശം 100 സെ. മീ. വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യത ഉണ്ട് .മേല്‍ സാഹചര്യത്തില്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച്‌ മണിയാര്‍, പെരുനാട് ,വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.