
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ രണ്ടിടത്ത് അവധി; എം.ജി യൂനിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി
October 31, 2019തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ തീരദേശ പ്രദേശങ്ങളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എം.ജി യൂനിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.