ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

November 21, 2019 0 By Editor

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്ബോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് എടുത്തിട്ടുണ്ട്. 67 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 18 റണ്‍സുമായി ഒലി പോപേയുമാണ് നിലവില്‍ ക്രീസില്‍ ഉള്ളത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഇതുവരെ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ഓപണര്‍ റോറി ബാണ്‍സ് 52 റണ്‍സും ഡെന്‍ലി 74 റണ്‍സുമെടുത്ത് പുറത്തായി. 22 റണ്‍സ് എടുത്ത സിബിലിയുടെയും 2 റണ്‍സ് എടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളും ഇംഗ്ലണ്ടിന് ആദ്യ ദിവസം നഷ്ടമായി. ന്യൂസിലാന്‍ഡിന് വേണ്ടി ഗ്രാന്‍ഡ്ഹോം 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൗത്തീയും വാഗ്നരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി