
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ശ്രീറാമിനും വഫയ്ക്കും നോട്ടീസ്
February 13, 2020തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസിനും നോട്ടീസ്. ഫെബ്രുവരി 24ന് ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് ഇപ്പോഴും തുടരുകയാണ്.