കൊറോണയെ ഭയക്കേണ്ടെന്നു മോദി

കൊറോണയെ ഭയക്കേണ്ടെന്നു മോദി

March 3, 2020 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ കോവിഡ്-19 സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൊറോണ വൈറസ് ബാധയെ ഭയപ്പെടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
ഭയക്കേണ്ട യാതൊരു ആവശ്യവുമില്ല. നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ്-19 നെ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച്‌ വിശദമായ അവലോകനയോഗം നടത്തിയെന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്‌ക്രീനിങ് മുതല്‍ കൃത്യമായ വൈദ്യസഹായം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.