ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ: രോഗബാധിതരുടെ എണ്ണം18 ആയി

March 4, 2020 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.
ഇറ്റലിയില്‍നിന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.