മദ്യവില്‍പ്പനശാലകളിൽ  ക്യൂ ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍

മദ്യവില്‍പ്പനശാലകളിൽ ക്യൂ ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍

March 17, 2020 0 By Editor

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ബെവ്‌കോ സര്‍ക്കുലര്‍.
ജീവനക്കാര്‍ ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവില്‍ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ഒരു വില്‍പ്പനശാലയില്‍ ഒരു സമയം 25-30 ആളുകള്‍ കൂടുതല്‍ അനുവദിക്കരുതെന്നും ക്യൂ ഒഴിവാക്കാന്‍ കഴിയാവുന്നത്ര കൗണ്ടറുകള്‍ തുറക്കണമെന്നും ബെവ്‌കോ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ബെവ്‌കോ എം.ഡി ഡി സ്പര്‍ജന്‍ കുമാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.