സംസ്ഥാനത്ത്​ ആറ്​ പേര്‍ക്ക്​ കൂടി കോവിഡ്​

March 28, 2020 0 By Editor

തിരുവനന്തപുരം: ​സംസ്ഥാനത്ത്​ ഇന്ന്​ ആറ്​ പേര്‍ക്ക്​ ​കൂടി കോവിഡ്​ 19 വൈറസ്​​ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത്​ രണ്ട്​ പേര്‍ക്കും, കൊല്ലം, ​പാലക്കാട്​, കാസര്‍കോഡ്​, മലപ്പുറം ജില്ലകളില്‍ ​ഓരോരുത്തര്‍ക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. 165 പേരെ ഇന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 670 പേരാണ്​ ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്​. 1,34,777 പേരാണ്​ നിരീക്ഷണത്തില്‍ തുടരുന്നത്​