കോവിഡ് 19; ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50 മരണം

കോവിഡ് 19; ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50 മരണം

April 22, 2020 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 പേര്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു. പുതുതായി 1383 പേര്‍ക്കു കൂടിയാണ് കോവിഡ്​ ബാധ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത്​ 19,984 പേര്‍ക്കാണ്​ ഇതുവരെ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​.
ഏപ്രില്‍ 21ലെ കണക്ക്​ പ്രകാരം രാജ്യത്ത്​ 15,474 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​. 3869 പേരാണ്​ രോഗമുക്തി നേടിയത്​. കോവിഡ്​ വ്യാപനതോത്​ കുറഞ്ഞെന്നാണ്​ ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്​.
ഏറ്റവും കൂടുതല്‍ കോവിഡ്​​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയില്‍ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6191 ആയി ഉയര്‍ന്നു. 251 പേരാണ്​ ഇവിടെ മരിച്ചത്​. 722 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയിലും കോവിഡ്​ വ്യാപനതോതില്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്​. ഇതുവരെ 2156 പേര്‍ക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​.