വയനാട്ടില്‍ എക്സൈസ് വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി
April 23, 2020സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ എക്സൈസ് വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത് വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സഹായത്തോടെ അതിര്‍ത്തി കടത്തിയത്. ഇവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിച്ചത് തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിയാണ്.
സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ല കലക്ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ് ഉത്തരവ്. പാസ് അനുവദിക്കാന്‍ പൊലീസിന് അനുവദമില്ലെന്നും കലക്ടര്‍ പറഞ്ഞു.