ചൈനയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ ട്രംപ്; തെളിവുണ്ടെന്ന് വാദം

May 3, 2020 0 By Editor

ന്യൂയോര്‍ക്ക്: ചൈനയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച്‌ ട്രംപ്. ലോകത്തിലെ മികച്ച രഹസ്യന്വേഷണ ഏജന്‍സിയായ സിഐഎയെ തള്ളിക്കൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ കോവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് വീണ്ടും ചൈനയ്‌ക്കെതിരെ തിരിഞ്ഞത്. ലോകാരോഗ്യസംഘടനയേയും ട്രംപ് കടന്നാക്രമിച്ചു.
ചൈനയിലെ വുഹാനിലെ പരീക്ഷണശാലയിലാണ് വൈറസിന്റെ ഉത്ഭവമെന്നാണ് ട്രംപിന്റെ വാദം. ഇത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ട്രംപ് പറയുന്നു. വൈറസ് മനുഷ്യനിര്‍മിതമെന്ന വാദം യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ നേരത്തെ തള്ളിയിരുന്നു. എന്നാല്‍, യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ പ്രസ്താവനയാണ് ട്രംപ് തിരുത്തിയത്.