തിങ്കളാഴ്ചമുതല്‍ മദ്യവില്‍പ്പന ആരംഭിച്ചേക്കും; മദ്യ നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം

തിങ്കളാഴ്ചമുതല്‍ മദ്യവില്‍പ്പന ആരംഭിച്ചേക്കും; മദ്യ നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം

May 13, 2020 0 By Editor

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% സെസും ബീയറിനും വൈനിനും 10% സെസുമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. ഇതോടെ വിദേശ മദ്യവില കുത്തനെ ഉയരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് തീരുമാനമെന്നാണ് വിവരം.