
മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി
May 15, 2020ദില്ലി; ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മത്സ്യ മേഖലയില്‍ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്.മത്സ്യോത്പാദനം 70 ലക്ഷം ടണ്‍ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത് . ഇതിലൂടെ 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.