മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 8, 2020 0 By Editor

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു ഷാ​ജി​യാ​ണ് (20) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഞ്ജു യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ശ​നി​യാ​ഴ്ച ചേ​ര്‍​പ്പു​ങ്ക​ല്‍ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​ഷ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും പെ​ണ്‍​കു​ട്ടി തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി നല്‍കിയത്.