
ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
June 9, 2020കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്തര്‍ ജില്ലാ യാത്ര ഉള്‍പ്പെടെ ആരംഭിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചത്. ഇത് ചോദ്യം ചെയ്ത് ബസ്സുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതോടെ ബസ്സുടമകള്‍ക്ക് നേരത്തെ കൂട്ടിയ നിരക്ക് ഈടാക്കാം.