സേനയെ അപമാനിച്ചതിന്​ ആജ്തക് ചാനല്‍ അവതാരകക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി

സേനയെ അപമാനിച്ചതിന്​ ആജ്തക് ചാനല്‍ അവതാരകക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി

June 19, 2020 0 By Editor

ഇന്ത്യന്‍ സേനയെ അപമാനിച്ചതിന്​ ആജ്​തക്​ ചാനലിലെ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്.പിക്ക്​ പരാതി. കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. നൗഷാദലിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്​. ചൈനീസ് കടന്നു കയറ്റം ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഴ്ചയാണ് എന്ന പരാമര്‍ശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന്​ പരാതിയില്‍ ചൂണ്ടികാട്ടി.

‘ഭരണഘടന 7 അനുഛേദം, ഷെഡ്യൂള്‍ 1 പ്രകാരം കേന്ദ്ര വിഷയമാണ് പ്രതിരോധം. അതിലുപരിയായി അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ച്‌ ഇന്ത്യന്‍ സൈന്യം അടരാടുമ്ബോള്‍ അവരെ ദുര്‍ബലരെന്നും, കാര്യക്ഷമതയില്ലാത്തവരെന്നും ആക്ഷേപിക്കുന്നത് ഈയവസത്തില്‍ അക്ഷന്തവ്യമായ അവഹേളനമാണ്. മുഴുവന്‍ ഭാരതീയന്‍റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണം’- നൗഷാദലി പരാതിയില്‍ ചൂണ്ടിക്കാട്ടി.  ​

ചൊവ്വാഴ്​ചയാണ്​ അവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ചൈനീസ്​ സൈന്യം അതിര്‍ത്തി ലംഘിക്കു​മ്ബോള്‍ ഇന്ത്യന്‍ സേന ഉറങ്ങുകയായിരുന്നോ എന്നും അവര്‍ ചോദിച്ചിരുന്നു. അതിര്‍ത്തിയില്‍ പ​​ട്രോളിങ്ങ്​ നടത്തേണ്ടത്​ സൈന്യത്തി​ന്റെ ചുമതലയാണ്​. അതിലെ വീഴ്​ചക്ക്​ മറുപടി പറയേണ്ടത്​ സൈന്യമാണെന്നും ​കേന്ദ്ര സര്‍ക്കാറല്ലെന്നും ശ്വേത പറഞ്ഞതിനെതിരെ വലിയ വിമര്‍ശനമാണ്​ ഉയരുന്നത്​.