തിരുവനന്തപുരത്ത് സാമൂഹിക വ്യാപന സാധ്യത തള്ളാനാവില്ലെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരത്ത് സാമൂഹിക വ്യാപന സാധ്യത തള്ളാനാവില്ലെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്

June 20, 2020 0 By Editor

തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്. നഗരത്തില്‍ നിയവന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. തലസ്ഥാനത്ത് സാമൂഹ്യ വ്യാപന സാധ്യത തള്ളാനാവില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്‍കുന്ന സൂചന. മേയര്‍, ജില്ലാ കളക്ടര്‍, ജീല്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പന്ത്രണ്ടാം തീയതി മുതല്‍ രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സമ്ബര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തലെന്നിരിക്കെയാണ് മന്ത്രിയുടെ പരാമര്‍ശം.

തലസ്ഥാനത്ത് സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. സമീപദിവസങ്ങളിലെ ചില കാഴ്ചകള്‍ ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം നഗരത്തെ ചൈന്നൈ, ഡല്‍ഹി നഗരങ്ങളെപ്പോലെയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. തിരുവനന്തപുരം ഇപ്പോള്‍ സുരക്ഷിത നഗരമാണെന്നും സര്‍ക്കാരിന്റെ കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു