
സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു
July 11, 2020കൊച്ചി; സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തില്‍ നിന്നും എന്‍ഐഎ സംഘം നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നു. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫിസിലെത്തിയാണ് എന്‍ഐഎ വിവരങ്ങള്‍ ചോദിക്കുന്നത്.
വൈകുന്നേരം മൂന്നരയോടെയാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിയത്. ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എന്‍ഐഎ കേസ് എടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ നേരിട്ടെത്തുന്നത്. കേസില്‍ മുഖ്യപ്രതിയായ സരിത് നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണുള്ളത്.