പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം ആ൪ക്ക്? സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി പറയുക.ബി നിലവറ തുറക്കുന്ന കാര്യത്തിലും…

ദില്ലി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി പറയുക.ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും.പത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി 2011 ല്‍ ഉത്തരവിട്ടത്. അതിനെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി വരുന്നത്.

ക്ഷേത്രത്തിന്റെ സ്വത്തിലല്ല. ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിന് സമാനമായി ബോര്‍ഡി രൂപീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭറണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കാമെന്ന അഭിപ്രായമാണ് രാജകുടുംബം മുന്നോട്ട് വെക്കുന്നത്. സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കും. ക്ഷേത്രത്തിലെ ബി നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്ക് മാത്രമാണ് ഇതുവരെ നടക്കാത്തത്. ഇത് തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story