കോവിഡ് ഭയത്താൽ കോഴിക്കോട് ജില്ലാ അതിർത്തി റോഡ് മണ്ണിട്ട് മൂടി കണ്ണൂർ പൊലീസ്; നടപടി വിവാദമാകുന്നു

കോവിഡ് ഭയത്താൽ കോഴിക്കോട് ജില്ലാ അതിർത്തി റോഡ് മണ്ണിട്ട് മൂടി കണ്ണൂർ പൊലീസ്; നടപടി വിവാദമാകുന്നു

July 18, 2020 0 By Editor

കോവിഡ് ഭയത്താൽ കോഴിക്കോട് ജില്ലാ അതിർത്തി റോഡ് മണ്ണിട്ട് മൂടി കണ്ണൂർ പൊലീസ്. നടപടി വിവാദമാകുന്നു,കണ്ണൂർ ജില്ലാ അതിർത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം ചെക്യാട് പഞ്ചായത്തിലെ കായലോട്ട് താഴെ പാലത്തിൻ്റെ അപ്രോച്ച് റോഡിന് കുറുകെയാണ് ഇന്നലെ രാവിലെ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ട് തള്ളി ഗതാഗതം തടഞ്ഞത്. രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മുതൽ ചെക്യാട് ഗ്രാമപഞ്ചായത്തിനി കോഴിക്കോട് കലക്ടർ കൺണ്ടെയ്മെൻ്റ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ കൊളവല്ലൂർ സി ഐ യുടെ നിർദ്ദേശപ്രകാരം റോഡ് മണ്ണിട്ട് മൂടി ഗതാഗതം തടഞ്ഞത്. മുമ്പ് കണ്ണൂർ ജില്ല കൺണ്ടെയ്മെൻ്റ്റ് സോണായിരുന്നപ്പോൾ ബാരിക്കേട് വെച്ച് കോഴിക്കോട്- കണ്ണൂർ പൊലീസ് പിക്കറ്റിംഗ് ആരംഭിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്.കണ്ണൂർ പൊലീസിൻ്റെ ഈ പ്രാകൃത നടപടിക്കെതിരെ വലിയ ജനരോക്ഷം ഉയർന്നിട്ടുണ്ട്.
പൊലീസ് സ്ഥാപിക്കുന്ന ബാരിക്കേടുകൾ നേരത്തെ ചിലർ എടുത്തു മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് പോലീസ് പറയുന്നത്.