
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട കേസ് ; ഫിറോസ് കുന്നംപറമ്പിൽ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
July 18, 2020അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിൽ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തളിപറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്.
അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകള്‍ ചേര്‍ന്ന് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടില്‍ വലിയൊരു തുക നിക്ഷേപിച്ചിരുന്നു. ഇതിന്റെ പങ്ക് ആവശ്യപ്പെട്ടാണ് ചിലര്‍ ഭീഷണിയുമായി എത്തിയത്. ഫിറോസ് കുന്നംപറമ്ബിലിനൊപ്പം സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നീ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വര്‍ഷയെ ഭീഷണിപ്പെടുത്തിയതിന് പുറമെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.
രക്ഷകന്‍റെ രൂപത്തില്‍ വന്നയാള്‍ ഇപ്പോള്‍ കാലന്‍റെ രൂപത്തില്‍ ആയിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് പോലും കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറഞ്ഞിരുന്നു. വര്‍ഷ അങ്ങനെ പറയുന്നതിനു പിന്നില്‍ ചില ആളുകളുടെ ഗൂഢാലോചനയാണ്. പലരും അവളെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് – ഫിറോസ് കുന്നംപറമ്പിൽ പറയുന്നത് .