പച്ചക്കറി വണ്ടിയിലെ സെയില്‍സ്മാന് കോവിഡ്; സമ്പർക്ക പട്ടികയില്‍ നിരവധി പേര്‍

കാസർക്കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് ബാധിച്ചത്.…

കാസർക്കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് ബാധിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പില്‍ യുവാവ് ഒട്ടേറെ പേരുമായി സമ്പർക്കം പുലര്‍ത്തിയതായാണ് കണ്ടെത്തല്‍.

പച്ചക്കറി വണ്ടിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ബളാല്‍ സ്വദേശിയായ യുവാവിന് വെള്ളിയാഴ്ച്ച വൈകിട്ടാണ് കോവിഡ്19 സ്ഥിതീകരിച്ചത്. പച്ചക്കറി വണ്ടിയില്‍ ജോലിക്കാരനായിരുന്ന യുവാവ് പനി ബാധിച്ചു വീട്ടില്‍ കിടപ്പിലായിരുന്നു. ഇതിനിടയില്‍ കോവിഡ് ടെസ്റ്റിനായി ആരോഗ്യ വകുപ്പ് യുവാവിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. പനി മാറിയ യുവാവ് ആളുകളുമായി സമ്പർക്കം തുടങ്ങിയതിനിടയിലാണ് പരിശോധനാഫലം പോസിറ്റീവ് ആയത്. ഇതിനിടയില്‍ യുവാവ് പച്ചക്കറി സാധങ്ങള്‍ വിതരണം ചെയ്തിട്ടുള്ള കടകളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്. യുവാവുമായി സമ്പർക്കം പുലര്‍ത്തിയിട്ടുള്ളവര്‍ സ്വയം ക്വാറന്റയിനില്‍ പോകണമെന്നും എല്ലാവരും തന്നെ മുന്‍കരുതല്‍ നടപടിയുമായി സഹകരിക്കണമെന്നും രോഗം സ്ഥിതീകരിച്ച പ്രദേശത്ത് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത് എന്നും പോലീസ് അറിയിച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story