കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിൽ കിം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക്  കൊവിഡ്

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിൽ കിം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊവിഡ്

July 21, 2020 0 By Editor

കോഴിക്കോട്: കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒളവണ്ണ സ്വദേശിയായ പതിനേഴുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയിരുന്നത്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.