ഇസ്ലാമിക മൗലികവാദ സംഘടനകള്‍ക്ക് കേരളാ പൊലീസിലും വേരുകളോ ? പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി കൊടുത്ത കോഴിക്കോട്ടെ രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി
കോഴിക്കോട്: ഇസ്ലാമിക മൗലികവാദ സംഘടനകള്‍ക്ക് കേരളാ പൊലീസിലും വേരുകള്‍ ഉണ്ടെന്നുള്ള ആരോപണം ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കോഴിക്കോട് നിന്നും പുറത്തു വരുന്നത്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി…
കോഴിക്കോട്: ഇസ്ലാമിക മൗലികവാദ സംഘടനകള്‍ക്ക് കേരളാ പൊലീസിലും വേരുകള്‍ ഉണ്ടെന്നുള്ള ആരോപണം ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കോഴിക്കോട് നിന്നും പുറത്തു വരുന്നത്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി…
കോഴിക്കോട്: ഇസ്ലാമിക മൗലികവാദ സംഘടനകള്‍ക്ക് കേരളാ പൊലീസിലും വേരുകള്‍ ഉണ്ടെന്നുള്ള ആരോപണം ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കോഴിക്കോട് നിന്നും പുറത്തു വരുന്നത്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി കൊടുത്തു എന്ന ആരോപണം നേരിടുന്ന കോഴിക്കോട് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. എളിയര്‍മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്റെ നീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ നേരിടുന്ന ആരോപണം.ഇരുവരെയും മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറെയുമാണ് മലപ്പുറം ക്യാമ്പിലേക്ക് മാറ്റിയത്.
ദുരൂഹതകള്‍ ഏറെയുള്ള വധശ്രമക്കേസായിരുന്നു ഇത്.പട്ടര്‍ പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മായനാട് നടപ്പാലം പുനത്തില്‍ വീട്ടില്‍ അബ്ദുള്ള (38), പൂവ്വാട്ട് പറമ്പ് ചായിച്ചം കണ്ടി വീട്ടില്‍ അബ്ദുള്‍ അസീസ് (34)എന്നിവരെയാണ് ഈ കേസിൽ ചേവായൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2019ഒക്ടോബര്‍ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി എട്ടേമുക്കാലോടെയാണ് അക്രമം നടന്നത്. ഒട്ടോ ഡ്രൈവറായ ഷാജിയെ വധിക്കണമെന്ന ഉദ്ദേശത്തോട് കൂടി പ്രതികള്‍ ആസൂത്രണം നടത്തുകയായിരുന്നു. രണ്ടാം പ്രതി ഓട്ടോയില്‍ പറമ്പിൽ ബസാറിലേക്ക് ഉള്ള യാത്രക്കാരനാണെന്ന വ്യാജേന കയറി ചേളന്നൂര്‍, മൂട്ടോളി, പൊട്ടമുറി വഴി കൊണ്ടുപോവുകയും, കണ്ണങ്കര ഭാഗത്ത് വഴിയില്‍ പള്‍സര്‍ ബൈക്കില്‍ കാത്തിരുന്ന ഒന്നും മൂന്നും പ്രതികള്‍ ഓട്ടോയെ പിന്തുടരുകയും .പറമ്പിൽ ബസാര്‍ - മല്ലിശ്ശേരിത്താഴത്തിനടുത്ത് തയ്യില്‍ താഴം കനാലിന്റെ അരികിലെത്തിക്കുകയും ഓട്ടോ ഇറങ്ങി പണം നല്‍കുന്ന വ്യാജേന ആക്രമിക്കുകയായിരുന്നു. അക്രമിക്കുന്നതിനിടയില്‍ ഓട്ടോയുടെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്നും, സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ നിന്നും ആളുകള്‍ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെടുകയായിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരായവർ നടത്തിവന്നിരുന്ന ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിക്കുന്നതില്‍ തുടക്കം മുതല്‍ ഷാജി ഉണ്ടായിരുന്നു .ഇതിന്റെ പേരിൽ പല പ്രാവശ്യം പ്രശനങ്ങൾ ഉണ്ടായിരുന്നു.അതിനു പിന്നാലെ ആയിരുന്നു ഈ വധശ്രമം .തുടർന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷറഫ് കെയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കുകയുണ്ടായി.
പിന്നീട് പഴുതടച്ചുള്ള പൊലീസിന്റെ മികവുറ്റ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലേക്ക് എത്തുന്നത്.ഇതിൽ പിടിയിലായ അബ്ദുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അയോധനകല പരിശീലകനാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക് 'ഫിറ്റ്നസ് ക്ലാസ്സ് ' എന്ന പേരില്‍ നടത്തുന്ന കായിക പരിശീലനത്തിന്റെ 'ട്രെയിനര്‍ 'മാരില്‍ ഒരാളാണ് ഇയാളെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഇത്രയും ശക്തമായി പോലീസ് അനേഷിച്ച കേസാണ് ഇപ്പോൾ പോലീസുകാർ തന്നെ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് എന്നത് വളരെ പ്രധാന്യമുള്ളതാണ് അത് കൊണ്ട് തന്നെ ഈ പോലീസുകാർക്കെതിരെ പരമാവധി ശിക്ഷയുണ്ടായേക്കും.
ഇവര്‍ രഹസ്യം ചോര്‍ത്തി കൊടുത്തതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇതിന്റെ ശബ്ദ പരിശോധന പൂര്‍ത്തിയാക്കി. ക്രൈം നമ്പർ ,, കേസിന്റെ വകുപ്പുകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്. അതേസമയം അതീവ ഗുരുതരമായ കുറ്റമാണ് ഇവര്‍ ചെയ്തതെന്ന് ഇന്റലിജെന്‍സ് എഡിജിപിക്ക് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി