യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയും യുവാവിന്‍റെ മാതാവും പ്രതികളായേക്കും

September 11, 2020 0 By Editor

കൊ​ട്ടി​യം: നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ല്‍​നി​ന്ന്​ വ​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന കൊ​ല്ലം പ​ള്ളി​മു​ക്ക് ഇ​ക്ബാ​ല്‍​ന​ഗ​ര്‍ സ്വ​ദേ​ശി ഹാ​രി​ഷി​നെ കൊ​ട്ടി​യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.ഹാ​രി​ഷിെന്‍റ മാ​താ​വും സ​ഹോ​ദ​ര​ഭാ​ര്യ​യാ​യ സീ​രി​യ​ല്‍ ന​ടി​യും കേ​സി​ല്‍ പ്ര​തി​ക​ളാ​യേ​ക്കും. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചാ​കും ഇ​വ​രു​ടെ അ​റ​സ്​​റ്റ്. സീ​രി​യ​ല്‍ ന​ടി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ക​യും ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സു​പ്ര​ധാ​ന തെ​ളി​വു​ക​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ഹാ​രി​ഷും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് യു​വ​തി​യെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​ധ്യ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഗ​ര്‍​ഭഛി​ദ്രം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​തി​നാ​യി ജ​മാ​അ​ത്തിന്റെ വ്യാ​ജ വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​തിെന്‍റ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു. ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​മാ​അ​ത്തും രം​ഗ​ത്തെ​ത്തി.വിവാഹത്തില്‍നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയത്തെ യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. വിവാഹനിശ്ചയവും വളയിടല്‍ ചടങ്ങും കഴിഞ്ഞ ശേഷമായിരുന്നു പ്രതിശ്രുത വരന്‍ ഹാരിഷ് മുഹമ്മദും കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറിയത്. പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. ഇതിനുശേഷം ഹാരിഷ് യുവതിയെ പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ കുടുംബത്തില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തിരുന്നു. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദും പലദിവസങ്ങളിലും യുവതിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. നടിയുടെ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് സീരിയല്‍ ലൊക്കേഷനുകളിലേക്കും ഒപ്പം കൂട്ടി. യുവതി ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച്‌ ഗര്‍ഭഛിദ്രം നടത്തിയതിലും സീരിയല്‍ നടിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.