സുരേന്ദ്രന് സുരക്ഷാ ഭീഷണി; ഗൺമാനെ അനുവദിക്കാൻ ഇന്റലിജെന്‍സ് നിര്‍ദ്ദേശം, കേരള പോലീസിന്റെ സുരക്ഷ വേണ്ട, വിശ്വാസമില്ലെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് നിരീക്ഷിച്ചത്.