പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്: നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും  മുഖ്യമന്ത്രി

പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്: നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി

October 26, 2020 0 By Editor

തിരുവനന്തപുരം: മുന്നാക്ക സംവരണവിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റ് പാസാക്കിയ നിയമം ആണ് കേരളത്തില്‍ നടപ്പിലാക്കിയത്. കേരളത്തിന് മാത്രം ഇതില്‍ വിട്ടുനില്‍ക്കാനാവില്ലെന്നും അദേഹം പറഞ്ഞു. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നു. ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണച്ചു.സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച്‌ വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇത്. ആ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. രാജ്യത്താകെ ബാധകമായ നിയമമാണിത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളണമെന്നും അദേഹം പറഞ്ഞു.