17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍

October 28, 2020 0 By Editor

17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വാഴക്കാട് ചെറുവായൂര്‍ മട്ടുപുറത്തു വീട്ടില്‍ എം. അനുകൃഷ്ണന്‍ എന്ന കിച്ചു (23) വിനെയാണ് ബേഡകം പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തത്. ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാര്‍, ഹരീഷ് കടവത്ത് എന്നിവര്‍ മലപ്പുറം വാഴക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടാണ് ഇയാള്‍ പ്രണയം നടിച്ച്‌ അര്‍ധനഗ്‌നചിത്രം കൈക്കലാക്കിയത്. മാര്‍ച്ച്‌ 26-നാണ് ചിത്രം പ്രചരിപ്പിച്ചത്. തുടര്‍ന്നും പ്രചരിപ്പിക്കുന്നതിനായി ഇയാള്‍ ചിത്രം ഫോണില്‍ സൂക്ഷിച്ചിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് ഇയാളെ കുടുക്കിയത്. കാസര്‍കോട് കോടതി നവംബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.