നക്ഷത്രം തൂക്കാൻ കയറുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ്  നിവിൻ പോളിയുടെ അസിസ്റ്റന്റ് മരിച്ചു

നക്ഷത്രം തൂക്കാൻ കയറുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് നിവിൻ പോളിയുടെ അസിസ്റ്റന്റ് മരിച്ചു

December 21, 2020 0 By Editor

പുൽപള്ളി; ക്രിസ്മസ് നക്ഷത്രം തൂക്കാൻ മരത്തിൽ കയറിയ സിനിമയിലെ മേക്കപ്മാനും നടൻ നിവിൻ പോളിയുടെ അസിസ്റ്റന്റുമായ ഷാബു പുൽപള്ളി (37 ) മരിച്ചു. ശശിമലയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 2ന്. ഭാര്യ: ലക്ഷ്മി. മക്കൾ: അബിൻ ദേവു കൃഷ്ണ, ഗൗരിദക്ഷ. മേക്കപ്മാൻ ഷാജി പുൽപള്ളി സഹോദരനാണ്.