സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട ഹാത്രസ് കലാപ ശ്രമക്കേസ്: പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയത് നൂറ് കോടിയെന്ന് എന്‍ഫോഴ്സ്‌മെന്റ്

സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട ഹാത്രസ് കലാപ ശ്രമക്കേസ്: പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയത് നൂറ് കോടിയെന്ന് എന്‍ഫോഴ്സ്‌മെന്റ്

December 24, 2020 0 By Editor

കൊച്ചി: 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയത് നൂറ് കോടിയിലധികം രൂപയെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയില്‍. ക്യാമ്ബസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരമായിട്ടാണ് ഇഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ ഇക്കാര്യം അറിയിച്ചത്. യുപിയില്‍ അറസ്‌റ്റിലായ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഹാഥ്റസിലേക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇഡി പറയുന്നു.

അക്കൗണ്ടില്‍ എത്തിയ പണം, സിഎഎ വിരുദ്ധ സമരത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നതായും എന്‍ഫോഴ്സ്‌മെന്റ് കോടതിയെ അറിയിച്ചു. ആരൊക്കെയാണ് ഈ പണം നിക്ഷേപിച്ചതെന്നാണ് ഇനി കണ്ടത്തേണ്ടത്. ഹാഥ്റസില്‍ ഒരു കലാപത്തിനുള്ള ശ്രമം നടന്നതായും ഇഡി കോടതിയില്‍ വ്യക്തമാക്കി.അതേസമയം, പണം വന്നത് ഒമാനിലെ തന്റെ കയറ്റുമതി സ്ഥാപനത്തില്‍ നിന്നാണെന്നാണ് റൗഫ് ശരീഫ് കോടതിയെ അറിയിച്ചത്. തന്നെ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള പരാതി ഇനി ഉയരരുതെന്നും ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.