കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പാകിസ്താന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്

ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നെന്ന് ഡല്‍ഹി പൊലീസ്. പാക്കിസ്ഥാന്‍ നിയന്ത്രിത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഇതിനായുള്ള പ്രചരണങ്ങള്‍ നടത്തുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ 308 പാക് നിയന്ത്രിത ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. ജനുവരി 13നും 18നും ഇടയില്‍ പാക്കിസ്ഥാനില്‍നിന്ന് നിര്‍മ്മിച്ച അക്കൗണ്ടുകളാണ് ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രചരണം നടത്തുന്നതന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍ ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.

"പാക്കിസ്ഥാനില്‍ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ നടക്കുന്നതായുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്", ഡല്‍ഹി പൊലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയില്‍ പാക്കിസ്ഥാനില്‍നിന്ന് നിര്‍മ്മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടര്‍ റാലിയോടനുബന്ധിച്ച്‌ ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാര്‍തന്നെ ട്രാക്ടര്‍ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടു പരിപാടികള്‍ക്കും തയ്യാറാകണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story